പുരുഷന്മാരുടെ ചര്‍മ്മ സംരക്ഷണം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുരുഷന്മാരുടെയും സ്ത്രീകളുടെയും ചര്‍മ്മം വ്യത്യസ്തമാണ്. സ്ത്രീകളുടെ സ്‌കിന്നിനേക്കാള്‍ അല്പം കൂടി ഓയിലിയാണ് പുരുഷന്മാരുടേത്. ഇതിനു പുറമേ കുറച്ചുകൂടി കട്ടിയുള്ളതുമാണ്. ഹൈഡ്രേഷനിലും കലകളുടെ സാന്ദ്രതയിലും വ്യത്യാസമുണ്ട്.

അതുകൊണ്ടുതന്നെ പുരുഷന്മാരുടെ സ്‌കിന്‍ കെയറിങ്ങും വ്യത്യസ്തമാണ്. പുരുഷന്മാര്‍ക്കായി സ്‌കിന്‍ കെയറിനുള്ള ചില ടിപ്‌സ് ഇതാ.

സ്‌കിന്‍ ഡ്രൈയും ഡള്ളും ആകുന്നത് തടയാന്‍ ക്ലന്‍സ് ചെയ്യുകയും മോയ്‌സ്ചുറൈസ് ചെയ്യുകയും വേണം. ഇത് സ്‌കിന്നിനെ യുവത്വം തുടിക്കുന്നതാക്കുകയും അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.

രാവിലെയും രാത്രിയും ആയുര്‍വേദ ഉല്പന്നങ്ങള്‍ മുഖത്ത് പുരട്ടാം. അല്പം ക്ലന്‍സിങ് ജെല്ലോ, ഫെയ്‌സ് വാഷോ പുരട്ടിയശേഷം മുഖം മൃദുവായ കോട്ടണ്‍ തുണികൊണ്ട് തുടയ്ക്കുകയോ കഴുകിക്കളയുകയോ ചെയ്യാം.

ഓയിലി സ്‌കിന്‍ ആണെങ്കില്‍ റോസ് വാട്ടറും ആസ്ട്രിജന്റ് ലോഷനും തുല്യ അളവില്‍ എടുത്ത് മുഖത്തുപുരട്ടാം. ഷേവ് ചെയ്യുന്നതിനു മുമ്പ് ഇത് പതിവായി ഉപയോഗിക്കാം.

മുഖം ഓയിലിയും ബ്ലാക്ക്‌ഹെഡ്‌സ് സാധ്യതയുള്ളതുമാണെങ്കില്‍ ആഴ്ചയില്‍ രണ്ടുവര്‍ഷം ഫേഷ്യല്‍ സ്‌ക്രബ് നിര്‍ബന്ധമാക്കണം.

ഷേവിങ്ങിന് മൃദുവും ക്രീമിയുമായ ഉല്പന്നം തെരഞ്ഞെടുക്കുക. ഇത് ഹെയര്‍ മൃദുവാക്കുകയും ഷേവിങ് എളുപ്പമാക്കുകയും ചെയ്യും.

സ്‌കിന്‍ കെയറില്‍ നിത്യവും ശ്രദ്ധിക്കേണ്ട കാര്യം ക്ലന്‍സിങ്ങും സൂര്യപ്രകാശത്തില്‍ നിന്നുള്ള സംരക്ഷണവുമാണ്. പകല്‍സമയത്ത് മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കുകള്‍ കളയാന്‍ രാത്രിയിലെ ക്ലന്‍സിങ് വഴി സാധിക്കും. പകല്‍സമയങ്ങളില്‍ വെയില്‍ കാരണം ചര്‍മ്മം കേടുവരുന്നത് തടയാന്‍ സണ്‍സ്‌ക്രീന്‍ നിര്‍ബന്ധമാക്കുക.