ഷൂവിനുള്ളിലെ വ്യത്തികെട്ട വാസന ഇല്ലാതാക്കാൻ

ഷൂ ധരിക്കാന്‍ പലര്‍ക്കും ഇഷ്ടമായിരിക്കും. എന്നാല്‍ പലപ്പോഴും അതുണ്ടാക്കുന്ന ദുര്‍ഗന്ധം ഇതില്‍ നിന്നും നിങ്ങളെ പിന്തിരിപ്പിച്ചേക്കാം. എന്നാല്‍ ഈ ദുര്‍ഗന്ധം മാറ്റാന്‍ ചില വഴികളുണ്ട്.

സോപ്പും വെള്ളവും : സോപ്പും വെള്ളവും ഉപയോഗിച്ച് ഷൂ കഴുകാം. കഴുകുമ്പോള്‍ ശ്രദ്ധയോടെ ഉരച്ചില്ലെങ്കില്‍ ഷൂവിന് കേടുവരും. ശേഷം ഒരു ഹെയര്‍ ഡ്രയറോ ടവ്വലോ ഉപയോഗിച്ച് വൃത്തിയായി തുടയ്ക്കുക.

ബേക്കിങ് സോഡ : രാത്രി ഷൂവിന്റെ ഉള്ളില്‍ അല്പം ബേക്കിങ് സോഡ ഇടുക രാവിലെയാകുമ്പോഴേക്കും ദുര്‍ഗന്ധം അകന്നിരിക്കും.

പെര്‍ഫ്യൂം : പെര്‍ഫ്യൂം സ്േ്രപ ചെയ്താല്‍ ദുര്‍ഗന്ധം അകറ്റാം. മികച്ച ഗുണം ലഭിക്കാന്‍ ഷൂവിനുവേണ്ടി ഉപയോഗിക്കുന്ന പെര്‍ഫ്യൂം വാങ്ങാം. ദുര്‍ഗന്ധം അകറ്റുന്ന വസ്തുക്കള്‍ ഷൂ വില്‍ക്കുന്ന കടയിലും മറ്റും ലഭിക്കും. വലിയ വിലയൊന്നുമില്ലാത്ത ഇവ വാങ്ങി ഉപയോഗിക്കാം.

വിനാഗിരി ലായനി : എട്ടു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു കപ്പ് വിനാഗിരി ലയിപ്പിക്കുക. ഇതിലേക്ക് ഷൂ ഇട്ട് ഒരു മണിക്കൂര്‍ കുതിര്‍ത്തുവെക്കുക. ഷൂ പൂര്‍ണമായി മുങ്ങി നില്‍ക്കാന്‍ ഭാരമുള്ള എന്തെങ്കിലും വസ്തുക്കള്‍ അതിനു മുകളില്‍ വെയ്ക്കാം.പേപ്പറോ ടവലോ ഉപയോഗിച്ച് നന്നായി തുടച്ചശേഷം ഉണങ്ങാന്‍ വെയ്ക്കാം.

ടീ ബാഗുകള്‍ : ടീബാഗുകള്‍ ടാപ്പിനു കീഴില്‍വെച്ച് നന്നായി കഴുകിയശേഷം ഉണക്കുക. ഇത് ഷൂവിന്റെ കീഴ്ഭാഗത്തേക്ക് വെയ്ക്കുക. രാത്രി മുഴുവന്‍ ഇത്തരത്തില്‍ വെച്ചാല്‍ ദുര്‍ഗന്ധം അകറ്റാം.

ഡ്രയര്‍ ഷീറ്റുകള്‍ : കുറേയേറെ സമയം ഷൂ ഉപയോഗിക്കുന്നവരാണെങ്കില്‍ ഷൂവിന്റെ അടിയിലായി ഡ്രൈയര്‍ ഷീറ്റുകള്‍ വെയ്ക്കാം. ശേഷം ഷൂ ധരിക്കുക. ഉപയോഗിച്ചശേഷം ഈ ഷീറ്റുകള്‍ എടുത്തു കളയാം.

ബേബി പൗഡര്‍ : ഷൂ ധരിക്കുന്നതിനു മുമ്പ് ഇതിനുള്ളില്‍ ബേബി പൗഡര്‍ നിക്ഷേപിക്കുക.