രുചികരമായ മത്തി അച്ചാര്‍ എങ്ങനെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാം

മത്തി അച്ചാര്‍ രുചികരമായി തയ്യാറാക്കുവാന്‍ ആവശ്യമായ ചേരുവകള്‍ : അരകിലോ മത്തി, മുളകുപൊടി – 3 ടിസ്പൂണ്‍, മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍, കുരുമുളകുപൊടി – 2 ടീസ്പൂണ്‍, ഇഞ്ചി – 2 ചെറിയ കഷ്ണം, വെളുത്തുള്ളി – 15 ഏണ്ണം, പച്ച കടുക് – 1/4 ടീസ്പൂണ്‍

മത്തി രണ്ടായിട്ട് കട്ട്ചെയ്തു എടുക്കുക. അതിലോട്ട് ( മുളകുപൊടി , മഞ്ഞള്‍പ്പൊടി , കുരുമുളക്പൊടി ,ഒരുകഷ്ണം ഇഞ്ചി , 5 കഷ്ണം വെളുത്തുള്ളി , ഇത്തിരി കടുക് ആവിശത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക ) അരപ്പ് മത്തിയിൽ പുരട്ടി 1 മണിക്കൂര്‍ വെച്ചതിനു ശേഷം വറുത്തു മാറ്റിവെക്കുക.

മത്തി വറുത്ത എണ്ണയിൽ തന്നെ കടുക് പൊട്ടിച്ച് ബാക്കിയുള്ള വെളുത്തുള്ളി ,ഇഞ്ചി, കറിവേപ്പില ഇട്ടു വഴറ്റുക അതിലോട്ട് ( 2 സ്പൂണ്‍ മുളകുപൊടി , 1/4 മഞ്ഞള്‍പ്പൊടി ചേർത്ത് ഇളക്കി ഇതിലൊട്ട് വറത്ത് വെച്ച മത്തി ഇട്ടു ഉടയാതെ ഇളക്കുക . (ഇറക്കി വെച്ചതിനു ശേഷം കുറച്ചു വിനാഗിരി തിളപ്പിച്ച് അച്ചാറിൽ ഒഴിച്ച് ഇളക്കുക )