കാശ്മീരി ചിക്കൻ എങ്ങനെ രുചികരമായി വീട്ടില്‍ തയ്യാറാക്കാം

ചേരുവകൾ : ചിക്കൻ അരക്കിലോ, ഇഞ്ചി ഒരു കഷണം, പച്ചമുളക് 2 എണ്ണം, മല്ലിപ്പൊടി 2 ടേബിൾ സ്പൂൺ, സവാള(ചെറുതായി അരിഞ്ഞത്) 2 എണ്ണം, തൈര് 3 ടേബിൾ സ്പൂൺ, പാൽ 4 ടേബിൾ സ്പൂൺ, കുങ്കുമപ്പൂവ് ഒരു നുള്ള്, നെയ്യ് 2 ടേബിൾ സ്പൂൺ, വെള്ളം ഒരു കപ്പ്, ആൽമണ്ട് 6 എണ്ണം, കറുവപ്പട്ട 2 കഷണം,

പെരുംജീരകം ഒരു ടീസ്പൂൺ, കശകശ അര ടീസ്പൂൺ, വഴനയില 3 എണ്ണം, വറ്റൽമുളക് 3 എണ്ണം, ഉപ്പ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം : കുങ്കുമപ്പൂ പാലിൽ കുതിർത്തു വയ്ക്കുക. ആൽമണ്ട്, കറുവപ്പട്ട, പെരുംജീരകം, കശകശ, വറ്റൽമുളക് എന്നിവ ചേർത്ത് അരക്കുക.

നെയ്യ് ചൂടാക്കി ഇഞ്ചി, പച്ചമുളക്, വഴനയില, സവാള, എന്നിവ വഴറ്റിയതിനു ശേഷം മല്ലിപ്പൊടി ചേർക്കുക. അതിലേക്ക് ചിക്കനും തൈരും ചേർത്ത് ഒരു കപ്പ് വെള്ളമൊഴിച്ച് അടച്ചുവേവിക്കുക. വെന്തു വരുമ്പോൾ അരച്ചുവച്ചിരിക്കുന്ന അരപ്പും പാലിൽ കുതിർത്ത കുങ്കുമപ്പൂവും ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക