തേങ്ങ അരച്ച മീന്‍ കറി എങ്ങനെ രുചികരമായി വീട്ടില്‍ തയ്യാറാക്കാം

ആവശ്യമുള്ള സാധങ്ങള്‍ : ദശയുള്ള മീന്‍ വൃത്തിയാക്കി എടുത്ത് കഷ്ണങ്ങള്‍ ആക്കിയത് – ½ കിലോ, തേങ്ങ ചുരണ്ടിയത്- 1 തേങ്ങയുടെ, മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍, മല്ലിപൊടി- 1 ടേബിള്‍ സ്പൂണ്‍, മഞ്ഞള്‍ പൊടി – ½ ടീസ്പൂണ്‍, പച്ചമുളക് – 4 – 6 എണ്ണം, ഇഞ്ചി , വെളുത്തുള്ളി ചതച്ചത് – 1 ½ ടേബിള്‍ സ്പൂണ്‍, സവാള – 1 എണ്ണം, ചുമന്നുള്ളി – 10-12 എണ്ണം, ഉലുവ – ½ ടീസ്പൂണ്‍, 2 തക്കാളി ചെറുതായി അരിഞ്ഞ് മിക്സിയില്‍ അരച്ചെടുത്തത്, ഉപ്പ്, എണ്ണ ,കറിവേപ്പില , കടുക് -ആവശ്യത്തിനു, കുടംപുളി – 5-6 ചെറിയ കഷ്ണം (വെള്ളത്തില്‍ ഇട്ടു കുതിർത്തി ചതച്ച് എടുത്ത്)

പാചക രീതി : മീന്‍ കഷണങ്ങളില്‍ , 1 ടേബിള്‍ സ്പൂണ്‍ മുളക് പൊടിയും, ഒരു നുള്ള് മഞ്ഞള്പൊ‍ടിയും ഉപ്പും പുരട്ടി കുറച്ചു സമയം വെക്കുക. അതിനു ശേഷം ഫ്രയിംഗ് പാനില്‍ എണ്ണ ചൂടാക്കി , കടുക് , കറിവേപ്പില , ഉലുവ എന്നിവ താളിച്ച്‌ , പച്ചമുളക്, ഇഞ്ചി , വെളുത്തുള്ളി ചതച്ചത്, സവാള, ചുമന്നുള്ളി എന്നിവ ചേര്ത്തുി നന്നായി വഴറ്റി എടുക്കുക.

അതിലേക്കു മിക്സിയില്‍ അരച്ച് വെച്ചിരിക്കുന്ന തക്കാളി ചേര്ത്തുക എണ്ണ തെളിയുന്നത് വരെ വഴറ്റുക. തേങ്ങ ചുരണ്ടിയതില്‍, ബാക്കിയിരിക്കുന്ന മുളകുപൊടി, മഞ്ഞള്‍ പൊടി, മല്ലിപൊടി എന്നിവ ചേര്ത്തുി നന്നായി അരച്ചെടുക്കുക. ഈ അരപ്പ് ഫ്രയിംഗ് പാനിലേക്ക് ചേര്ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

ആവശ്യത്തിനു വെള്ളം ഒഴിച്ച് തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇടുക. കുടം പുളി കഷണങ്ങളും ചേര്ക്്കുക. നന്നായി തിളച്ചു കഴിയുമ്പോള്‍ ചെറു തീയില്‍ 10 – 15 മിനുട്ട് അടച്ചു വെച്ച് വേവിക്കുക. മീന്‍ കറി റെഡി … ഇത് ചോറ് , പൊറോട്ട , ചപ്പാത്തി ….. എന്നിവയ്ക്കൊപ്പം കഴിക്കാം