ചിക്കന്‍ റോസ്‌റ്റ് എങ്ങനെ രുചികരമായി എളുപ്പത്തില്‍ തയ്യാറാക്കാം

ചിക്കന്‍ റോസ്‌റ്റ് ചേരുവകള്‍: ചിക്കന്‍ – 750 ഗ്രാം, സവാള – 1, ഇഞ്ചി – 1 കഷണം, വെളുത്തുള്ളി – 6 അല്ലി, മുളകുപൊടി – 4 ടീസ്പൂണ്‍, മല്ലിപ്പൊടി – 2 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി – 2 ടീസ്പൂണ്‍, കുരുമുളകുപൊടി – 1 ടീസ്പൂണ്‍, ചിക്കന്‍ മസാല – 1 ടീസ്പൂണ്‍, പെരുംജീരകം – 1 ടീസ്പൂണ്‍, മുട്ട‌ – 1,

വെളിച്ചെണ്ണ, പച്ചമുളക് – 3, കറിവേപ്പില, മല്ലിയില, തൈര്, ഉപ്പ് പാകം ചെയ്യുന്ന വിധം: ചിക്കന്‍ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കുക. വെളുത്തുള്ളി, ഇഞ്ചി എന്നിവ അവ അരച്ച് ചിക്കനില്‍ പുരട്ടി വയ്ക്കുക. എന്നിട്ട് മല്ലിപ്പൊടി, മുളകുപൊടി, ചിക്കന്‍ മസാല, മഞ്ഞള്‍പ്പൊടി,

കുരുമുളകുപൊടി, പെരും ജീരകം എന്നിവ അരച്ചതും ഉപ്പും തൈരും മുട്ടയും ചിക്കനില്‍ പുരട്ടി ഒരു മണിക്കൂര്‍ നേരത്തേക്ക് മാറ്റി വയ്ക്കുക. എന്നിട്ട് വെളിച്ചെണ്ണ ചൂടാക്കി സവാളയും കറിവേപ്പിലയും മല്ലിയിലയും വഴറ്റി ചിക്കന്‍ വറുത്തെടുക്കുക.