പുതപ്പുകളും കാര്‍പ്പറ്റുകളും ചുരുങ്ങിയ സമയം കൊണ്ട് വൃത്തിയാക്കാം ഈസിയായി

വീടിന് ഭംഗി നല്‍കുന്നതില്‍ കാര്‍പ്പറ്റുകള്‍ക്കും വിരിപ്പുകള്‍ക്കും നല്ല റോളുണ്ട്. അവയുടെ ഭംഗി പോകാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

വാക്വം ടിപ്പ് : പൊടികളും ഭക്ഷണ വെയ്സ്റ്റുകളുമെല്ലാം കാര്‍പ്പറ്റിന്റെ ഭംഗി കുറയ്ക്കും. അതുകൊണ്ടുതന്നെ വീട് തൂത്തുവൃത്തിയാക്കുമ്പോള്‍ കാര്‍പ്പറ്റുകള്‍ വാക്വം ചെയ്യുക.

ചെരുപ്പം മറ്റും ധരിച്ചുവരുമ്പോഴുള്ള പൊടി അകറ്റുന്നതിനായി ഇടയ്ക്കിടെ മുട്ടി പൊടി കളയുക.

കറകള്‍ അകറ്റാം : കാര്‍പ്പറ്റുകളില്‍ ചായയും മറ്റും മറിഞ്ഞ് കറ വരാനിടയുണ്ട്. കറ പുരണ്ടാല്‍ ഉടന്‍ പേപ്പര്‍ ടവല്‍ ഉപയോഗിച്ച് നനച്ച് ബേക്കിങ് സോഡയോ വിനാഗിരി ലായനിയോ ഉപയോഗിച്ച് വൃത്തിയാക്കുക. ഒരിക്കലും കാര്‍പ്പറ്റ് ഉരയ്ക്കരുത്. മറ്റുഭാഗങ്ങളിലും കറ പുരളാന്‍ ഇതു കാരണമാകും.

വര്‍ഷത്തില്‍ ഒരിക്കല്‍ കാര്‍പ്പറ്റുകളും വിരികളും ഡ്രൈ ക്ലീന്‍ ചെയ്യുക.

ദുര്‍ഗന്ധം ഒഴിവാക്കുന്നതിനായി ആഴ്ചയില്‍ രണ്ടുതവണയെങ്കിലും സ്േ്രപ ചെയ്യാം.