രാത്രിയിൽ ഉറക്കം കിട്ടുന്നില്ലേ? ഉറക്കമില്ലായ്മയുടെ പ്രധാന കാരണം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലേ? ഉറക്കം കളയും കാരണങ്ങൾ അറിയാം

എല്ലാവര്‍ക്കും ചിലപ്പോളൊക്കെ ഉറക്കത്തിന് ചില പ്രശ്നങ്ങളൊക്കെ ഉണ്ടാകാറുണ്ട്. നമുക്കെല്ലാവര്‍ക്കും ചില രാത്രികളില്‍ ഉറക്കം വരാതിരിക്കുക, ചിലപ്പോള്‍ രാത്രികളില്‍ ഉണരുക അല്ലെങ്കില്‍ സ്വപ്നങ്ങള്‍ നമ്മുടെ ഉറക്കത്തെ ശല്യപ്പെടുത്തുക തുടങ്ങിയകാര്യങ്ങളൊക്കെ അനുഭവപ്പെടാറുണ്ട്. ഇതൊക്കെ തികച്ചും സാധാരണമായ കാര്യങ്ങളാണ്. പലപ്പോഴും ഈ പ്രശ്നങ്ങള്‍ കുറച്ചു നാള്‍ക്കുശേഷം കുറയുകയോ ശമിക്കുകയോ ചെയ്യും.ഏതാനും ആഴ്ചകള്‍, മാസങ്ങള്‍ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കു ഉറക്കപ്രശ്നങ്ങള്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കും.

ദീര്‍ഘനാള്‍ തുടരു ഉറക്കം സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ ക്ഷീണം ഇടയ്ക്കിടെ മാനസികാവസ്ഥയില്‍ മാറ്റം വരുക, ഏകാഗ്രത കുറയുക തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം.ഇവ നിങ്ങളുടെ പഠനം, ജോലിചെയ്യല്‍, ഡ്രൈവിംഗ്, വീട്ടിലെ നിത്യപ്രവര്‍ത്തികള്‍ നിര്‍വഹിക്കല്‍ തുടങ്ങിയ ദൈനംദിന കാര്യങ്ങള്‍ ചെയ്യുതിനുള്ള ശേഷിയെ ബാധിക്കാന്‍ തുടങ്ങിയേക്കും. ഇവയ്ക്ക് നിങ്ങളുടെ ബന്ധങ്ങളേയും സാമൂഹ്യ ജീവിതത്തേയും പ്രതികൂലമായി ബാധിക്കാനും കഴിയും.

ലക്ഷണങ്ങള്‍ എന്തെല്ലാം ? ഉറക്കത്തകരാറിന്‍റെ ചില പൊതു ലക്ഷണങ്ങള്‍ താഴെ പറയുന്നു :പകല്‍ സമയത്ത് ഉറക്കം തൂങ്ങലും അസ്വസ്ഥതയും അനുഭവപ്പെടുക .ദൈനംദിന കര്‍ത്തവ്യങ്ങളില്‍ ശ്രദ്ധയൂാന്‍ കഴിയാതെ വരുക.വാഹനമോടിക്കുമ്പോഴോ അല്ലെങ്കില്‍ ഇരിക്കുമ്പോഴോ ഉണര്‍ിരിക്കാന്‍ പ്രയാസം അനുഭവപ്പെടുക .പകല്‍ മുഴുവന്‍ ക്ഷീണവും ഉദാസീനതയും അനുഭവപ്പെടുക .ദിവസം മുഴുവന്‍ ധാരാളം ഉത്തേജക പാനീയങ്ങള്‍ വേണമെന്ന് തോന്നുക .

നിങ്ങള്‍ക്ക് പരിചയമുള്ള ആരിലെങ്കിലും മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നു എങ്കില്‍ അവരോട് അവരുടെ ഉറക്കത്തിന്‍റെ രീതിയെക്കുറിച്ച് സംസാരിക്കുകയും ഒരു ഡോക്ടറെ കണ്ട് അവരുടെ പ്രശ്നങ്ങള്‍ അദ്ദേഹത്തോട് പറയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക

എന്താണ് കാരണം ? : പലതരത്തിലുള്ള ഉറക്കത്തകരാറുകളും അതുകൊണ്ട് അവയ്ക്ക് കാരണമാകുന്ന വ്യത്യസ്തമായ നിരവധി കാരണങ്ങളും ഉണ്ട്. ഏറ്റവും പൊതുവായിട്ടുള്ള ചില കാരണങ്ങള്‍ താഴെ പറയുന്നു : ദിനചര്യ : ദിനചര്യയ്ക്ക് ഒരു സമയവും ക്രമവും പാലിക്കുതില്‍ നിങ്ങള്‍ വീഴ്ചവരുത്തുന്നുണ്ടങ്കിൽ അത് ഉറക്കത്തകരാറുകള്‍ക്ക് കാരണമായേക്കാം. വളരെ നേരത്തേ അല്ലെങ്കില്‍ വളരെ വൈകി ഉറങ്ങുന്നത് നിങ്ങളുടെ ഉറക്കത്തിന്‍റെ ഗതിക്ക് കുഴപ്പം ഉണ്ടാക്കിയേക്കാം.

രോഗാവസ്ഥ : ആസ്തമ, ഹൃദയ സംബന്ധമായ രോഗങ്ങള്‍, ദീര്‍ഘകാലമായി തുടരുന്ന വേദനകള്‍, ശ്വാസകോശ അണുബാധ, എിവയും മറ്റ് പല രോഗാവസ്ഥകളും ഉറക്കത്തെ സാരമായി തടസ്സപ്പെടുത്തും.ഉത്കണ്ഠയും വിഷാദവും : വിഷാദവും ഉത്കണ്ഠയും പൊതുവില്‍ ഉറക്കത്തകരാറിന് കാരണമായി പറയപ്പെടുന്നു. മാനസിക സമ്മര്‍ദ്ദത്തിനും അതിയായ വേവലാതിക്കും നിങ്ങളുടെ ഉറക്കത്തിന് ബുദ്ധിമുട്ടുണ്ടാക്കാന്‍ കഴിയും.

മദ്യത്തിന്‍റേയും മയക്കുമരുന്നിന്‍റേയും ഉപയോഗവും ഉറക്കത്തിന് തടസം ഉണ്ടാക്കുന്ന കാര്യങ്ങളാണ്. സാഹചര്യങ്ങളില്‍ വരുന്ന മാറ്റം : രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുക, മറ്റൊരു സമയ മേഖലയിലേക്ക് പ്രവേശിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിങ്ങളുടെ ഉറക്കത്തിന്‍റെ ഗതിയെ ചിലപ്പോഴൊക്കെ സാരമായി താറുമാറാക്കിയേക്കാം. സാധാരണ ഉറങ്ങുന്ന പരിസരം : നിങ്ങള്‍ എവിടെയാണ് ഉറങ്ങുത് എന്നതും നിങ്ങളുടെ ഉറക്കത്തെ ബാധിക്കു കാര്യമാണ്. വളരെ ശബ്ദകോലാഹലം ഉള്ളയിടത്ത്, വൃത്തിയില്ലാത്ത മുറിയില്‍ അല്ലെങ്കില്‍ സുഖകരമല്ലാത്ത മെത്തയില്‍ ഉറങ്ങുന്നതും ഉറക്കത്തെ ബാധിക്കും. കൂര്‍ക്കംവലിയും പല്ലിറുമ്മലും ഒരാളുടെ ഉറക്കം തടസ്സപ്പെടുത്തുന്ന കാര്യങ്ങളാണ്.

വിവിധ തരം ഉറക്കത്തകരാറുകള്‍? റക്കത്തകരാര്‍ പല തരത്തിലുണ്ട്, അതില്‍ പ്രധാനപ്പെട്ട തകരാറുകള്‍ താഴെ പറയുന്നു : നിദ്രാവിഹീനത(ഉറക്കമില്ലായ്മ) : ഒരു വ്യക്തിക്ക് ഗാഢമായ ഉറക്കത്തിലാകാന്‍ അല്ലെങ്കില്‍ കുറേ നേരത്തേയ്ക്ക് ഉറക്കം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുണ്ടാകുന്നു എങ്കില്‍ അത് നിദ്രാവിഹീനത (ഉറക്കമില്ലായ്മ ) എന്ന അവസ്ഥയായേക്കാം. ചിലപ്പോള്‍ ഈ ഉറക്കമില്ലായ്മ (നിദ്രാവിഹീനത) മനസിന്‍റെ അടിത്തട്ടില്‍ കിടക്കുന്ന ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം, വിഷാദം, അല്ലെങ്കില്‍ ഏതെങ്കിലും ശാരീരികമായ അസുഖങ്ങള്‍ എിവ മൂലം ഉണ്ടായി വരുന്നതായേക്കാം. ചില മരുന്നുകള്‍ കഴിക്കുന്നതുകൊണ്ടോ, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നതുകൊണ്ടോ, ചില കേസുകളില്‍ വ്യായാമത്തിന്‍റെ കുറവുകൊണ്ടോ ഇത് ഉണ്ടായേക്കാം.