July 24, 2021

എല്ലാവര്‍ക്കും ഇഷ്ടമാവുന്ന പൊട്ടറ്റോ ചിപ്‌സ് വീട്ടിലുണ്ടാക്കാം

ഇന്ന് പല വര്‍ണ്ണ പായ്കറ്റുകളില്‍ കുട്ടികളുടെ പ്രിയ ഭക്ഷണമായി മാറിയിരിക്കുകയാണ് പൊട്ടറ്റോ ചിപ്‌സ്. ഇത് നമുക്കു വീട്ടില്‍ തന്നെയുണ്ടാക്കാവുന്നതേയുള്ളൂ

ആവശ്യമുള്ള സാധനങ്ങള്‍

പൊട്ടറ്റോ – 250 ഗ്രാം

മുളക് പൊടി -1 ടീസ് സ്പൂണ്‍

മഞ്ഞള്‍പ്പൊടി -1 ടീസ് സ്പൂണ്‍

എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

പൊട്ടറ്റോ കനം കുറച്ചു കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഇതു കഴുകി വൃത്തി ആക്കിയ ശേഷം കുറച്ചു വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് പകുതി വേവിച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന പൊട്ടറ്റോ കഷണങ്ങള്‍ ഇടുക .മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് നന്നായി മൊരിച്ച് കോരി എടുക്കുക.