November 24, 2020

പഴം പൊരി എങ്ങനെ രുചികരമായി ഉണ്ടാക്കാം

പഴം പൊരി ഉണ്ടാക്കുവാന്‍ ആവശ്യമായ ചേരുവകള്‍ : ഏത്തപ്പഴം – 4,മൈദ – 2 കപ്പ്‌, മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍ ,ഏലക്ക -2 പൊടിച്ചത് ,ഉപ്പ്‌ – ആവശ്യത്തിന്‍ ,പഞ്ചസാര – 4 ടേബിള്‍ സ്പൂണ്‍ ,വെള്ളം – ആവശ്യത്തിന്‍ , വെളിച്ചെണ്ണ – മുക്കിപ്പൊരിക്കാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം : പഴം നീളത്തില്‍ മുറിച്ച്‌ കഷ്ണങ്ങളാക്കുക.മൈദ, പഞ്ചസാര,ഉപ്പ്‌ , ഏലക്ക ,മഞ്ഞള്‍പ്പൊടി എല്ലാം വെള്ളം ചേര്‍ത്ത്‌ കുഴമ്പ്‌ പരുവത്തിലാക്കുക.

എണ്ണ ചൂടാക്കി , തയ്യാറാക്കി വെച്ചിരിക്കുന്ന മാവില്‍ പഴകഷ്ണങ്ങള്‍ മുക്കി, എണ്ണയില്‍ ഇട്ട്‌ മൊരിച്ചെടുക. അരിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍ കൂടി മൈദയുടെ കൂടെ കുഴച്ചാല്‍ നല്ല ക്രിസ്പി ആയിരിക്കും